Latest Updates

ന്യൂഡല്‍ഹി: രാജധാനി ഡല്‍ഹിയെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച ഭൂചലനം വ്യാഴാഴ്ച രാവിലെ അനുഭവപ്പെട്ടു. രാവിലെ 9.04ന് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പതിറ്റാണ്ട് മുന്‍പ് ഉണ്ടായതിനു സമാനമായി കനത്ത പ്രകമ്പനം ഉണ്ടാക്കിയത്. ഝജ്ജര്‍, ഹരിയാന (ഡല്ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി) ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം 5 മുതല്‍ 10 മിനിറ്റ് വരെ നീണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ മേഖലകളിലും പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു. ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 17ന് 4.0 തീവ്രതയുള്ള ഭൂചലനമാണ് ഡല്‍ഹിയില്‍ ഉണ്ടായത്, ധൗള കുവാന്‍ ആയിരുന്നു അന്ന് പ്രഭവ കേന്ദ്രം.

Get Newsletter

Advertisement

PREVIOUS Choice